കൊറോണ വെെറസിന് വീണ്ടും ജനിതക മാറ്റം സംഭവിക്കുന്നുവെന്ന് പഠനം; വെെറസ് പടരാൻ സാധ്യത കൂടുതൽ

Scientists identify new mutations of a novel coronavirus, say one may be more contagious

കൊറോണ വെെറസിൽ പുതിയ തരത്തിലുള്ള ജനിതക മാറ്റം സംഭവിക്കുന്നതായി പഠനം. ഇതുവഴി വെെറസ് കൂടുതൽ പടർന്നു പിടിക്കാൻ ശേഷിയുള്ളതായി മാറുകയാണെന്നും പഠനത്തിൽ പറയുന്നു. അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന പഠനത്തിലാണ് പുതിയ കണ്ടെത്തൽ. അയ്യായിരത്തിലധികം ജനിതക മാതൃകകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. 

ജനിതകമാറ്റം സംഭവിച്ച വെെറസ് കൂടുതൽ മാരകമാകുന്നില്ലെങ്കിലും വ്യാപനത്തിനുള്ള ശേഷി വർധിക്കുന്നതായാണ് കണ്ടെത്തിയത്. നിലവിൽ ജനങ്ങളിൽ പടർന്നിരിക്കുന്ന വെെറസ് കൂടുതൽ വ്യാപന ശേഷിയുള്ളതാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. വാക്സിൻ വികസിപ്പിക്കുന്ന സാഹചര്യത്തിൽ വെെറസിനെ സംബന്ധിച്ച ഇത്തരമൊരു പഠനം വലിയ ഗുണം ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്.

പ്രാഥമിക പഠനം മാത്രമാണ് നടന്നതെന്നും കൂടുതൽ പരീക്ഷണങ്ങൾ ഇനിയും ആവശ്യമാണെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻ്റ് ഇൻഫെക്ഷ്യസ് ഡിസീസിലെ ഗവേഷകനായ ഡേവിഡ് മോറെൻസ് പറഞ്ഞു.

content highlights: Scientists identify new mutations of a novel coronavirus, say one may be more contagious