റഫാൽ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിത പെെലറ്റായി ശിവാംഗി സിംഗ് 

Shivangi Singh to be the first Rafale woman fighter pilot

റഫാൽ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യത്തെ ഇന്ത്യയ്ക്കാരിയായി ഫ്ലെെറ്റ് ലെഫ്റ്റനൻ്റ് ശിവാംഗി സിങ്. വ്യോമസേനയുടെ ഏറ്റവും പുതിയ യുദ്ധവിമാനം പറപ്പിക്കാനുള്ള പരിശീലനത്തിലാണ് ശിവാംഗി ഇപ്പോൾ. വ്യോമസേനയുടെ പത്ത് യുദ്ധ വിമാന പെെലറ്റുമാരിൽ ഒരാളായ ശിവാംഗി 2017ലാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. സേനയിൽ ചേർന്നതിന് ശേഷം മിഗ് 21 ബിസൺ എയർക്രാഫ്റ്റാണ് ശിവാംഗി പറപ്പിച്ചിരുന്നത്. രാജസ്ഥാൻ ആസ്ഥാനമാക്കിയുള്ള യുദ്ധവിമാനത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു വാരണാസി സ്വദേശിയായ ശിവാംഗി.

ബനാറസ് ഹിന്ദു സർവകലാശാലയിലാണ് ശിവാംഗി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് 2017ൽ നിയോഗിക്കപ്പെട്ട രണ്ടാം ബാച്ചിലെ വനിത യുദ്ധവിമാന പെെലറ്റുമാരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. ആവണി ചതുർവേദിയാണ് തനിച്ച് യുദ്ധവിമാനം പറത്തിയ ആദ്യ വനിത. റഫാൽ ജെറ്റ് പറപ്പിക്കാനുള്ള പരിശീലനത്തിന് ശേഷം ശിവാംഗി അംബാലയുടെ പതിനേഴാം നമ്പർ ഗോൾഡൻ ആരോസ് സ്ക്വാഡ്രനിൽ ചേരും. നിലവിൽ വ്യോമസേനയ്ക്ക് 10 വനിത പെെലറ്റുമാരും 18 വനിത നാവിഗേറ്റർമാരുമുണ്ട്. 

content highlights: Shivangi Singh to be the first Rafale woman fighter pilot