അതിർത്തി കടന്നെത്തിയ ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥനെ ഉത്തര കൊറിയൻ സൈന്യം വെടിവെച്ച് കൊലപെടുത്തി. ശേഷം മൃതദേഹം കത്തിച്ചതായും ഉത്തര കൊറിയ ആരോപിച്ചു. മണിക്കൂറുകളോളം കടലിൽ വെച്ച് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത ശേഷമാണ് വെടിവെച്ചു കൊലപെടുത്തിയതെന്ന് ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി. കുറേ നാളുകൾക്ക് ശേഷമാണ് ഉത്തര കൊറിയ സൈന്യം ദക്ഷിണ കൊറിയൻ പൌരനെ കൊലപെടുത്തുന്നത്. സംഭവത്തിനു പിന്നാലെ മേഖലയിൽ ഇരു രാജ്യങ്ങളും കടുത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ അപലപിച്ച ദക്ഷിണ കൊറിയൻ സൈന്യം ഉത്തരകൊറിയ ഉത്തരവാദിത്തം ഏറ്റെടുത്ത് കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും ആവശ്യപെട്ടു. പടിഞ്ഞാറൻ അതിർത്തി ദ്വീപായ യെൻപിയോഹിന് സമീപം പട്രോളിംഗ് കപ്പലിൽ നിന്നാണ് ദക്ഷിണ കൊറിയയുടെ ഫിഷറീസ് ഉദ്യോഗസ്ഥനെ കാണാതാവുന്നത്. 24 മണിക്കൂറിന് ശേഷം ഉത്തര കൊറിയ സൈന്യം ഉദ്യോഗസ്ഥനെ കണ്ടെത്തുകയായിരുന്നു. പിടികൂടി ചോദ്യം ചെയ്യലിന് വിധേയമാക്കി ആറ് മണിക്കൂറിന് ശേഷമാണ് കൊലപെടുത്തിയത്. ശേഷം മൃതദേഹം എണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉത്തര കൊറിയ മൃതദേഹങ്ങൾ കത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ ആരോപിച്ചു.
Content Highlights; South Korea official shot dead by North Korean troops after crossing border: Seoul