ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥനെ കൊന്നതിന് മാപ്പ് പറഞ്ഞ് കിം ജോങ് ഉൻ

Kim Jong-un Offers South Korea Rare Apology for Killing of Official

ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥനെ കൊന്നതിന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ദക്ഷിണ കൊറിയയോട് മാപ്പ് പറഞ്ഞു. ന്യൂയോർക്ക് ടെെംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കടലിൽ വെച്ച് ഒരു ദക്ഷിണ കൊറിയൻ ഗവൺമെൻ്റ് ഉദ്യോഗസ്ഥനെ ഉത്തരകൊറിയൻ സെെനികർ കൊലപ്പെടുത്തിയതിനാണ് കിം മാപ്പ് പറഞ്ഞതെന്ന് ദക്ഷിണ കൊറിയ പറഞ്ഞു. ടെലിഫോൺ സന്ദേശത്തിലൂടെയാണ് കിം ജോങ് മാപ്പ് പറഞ്ഞത്. 

ഞങ്ങളുടെ സമുദ്രാതിർത്തിയിൽ വച്ച് അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ കാര്യം സംഭവിച്ചതിനെ തുടർന്ന് ദക്ഷിണ കൊറിയൻ ജനതയ്ക്കും പ്രസിഡൻ്റ് മൂൺ ജേ ഇന്നിനും വലിയ നിരാശയുണ്ടാക്കിയതിൽ ഞാൻ അങ്ങേയറ്റം ക്ഷമ ചോദിക്കുന്നു- എന്നാണ് കിം പറഞ്ഞത്. ദക്ഷിണ കൊറിയൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനെ തിങ്കളാഴ്ച പട്രോളിംഗ് ബോട്ടിൽ വെച്ച് കാണാതാവുകയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയുമായിരുന്നു. കൊവിഡ് ഭീതിയിൽ ഇയാളുടെ മൃതദേഹം കത്തിച്ചു കളഞ്ഞു എന്നും ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. 

content highlights: Kim Jong-un Offers South Korea Rare Apology for Killing of Official