കിം ജോങ് ഉന്നിനും കുടുംബത്തിനും പരീക്ഷണ ഘട്ടത്തിലുള്ള കൊവിഡ് വാക്സിൻ ചൈന നൽകിയതായി റിപ്പോർട്ട്

china gave the covid vaccine to Kim Jong-un and his family

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുംബത്തിനും പരീക്ഷണ ഘട്ടത്തിലുള്ള കൊവിഡ് വാക്സിൻ ചൈന നൽകിയതായി റിപ്പോർട്ട്. 19 ഫോർട്ടി ഫൈവ് എന്ന ഓൺലൈൻ സൈറ്റിലെ ലേഖനത്തിലൂടെ യുഎസ് അനലിസ്റ്റായ ഹാരി കസ്യാനിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കിമ്മിനെ കൂടാതെ ഉത്തര കൊറിയയിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർക്കും വാക്സിൻ എടുത്തതായി ഹാരി വ്യക്തമാക്കി. എന്നാൽ ഇത് ഏത് കമ്പനിയുടെ വാക്സിനാണെന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. കൂടാതെ വാക്സിൻ സുരക്ഷിതമാണോ എന്ന കാര്യവും വ്യക്തമല്ല. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചക്കുള്ളിലാണ് കിമ്മിനും കുടുംബത്തിനും നിരവധി ഉന്നത ഉദ്യോഗസ്ഥർക്കും വാക്സിൻ നൽകിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Content Highlights; china gave the covid vaccine to Kim Jong-un and his family