പുതിയ കർഷക നിയമങ്ങൾ കർഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് രാഹുൽ ഗാന്ധി. കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ അനുകൂലിച്ച് ഷെയർ ചെയ്ത ട്വീറ്റിലൂടെയാണ് പുതിയ കാർഷിക ബില്ലുകൾക്കെതിരെ രാഹുൽ ശക്തമായി പ്രതികരിച്ചത്.
കേന്ദ്രസർക്കാർ ഏർപെടുത്തിയ ജിഎസ്ടിയെ ബില്ലുകളുമായി രാഹുൽ ഗാന്ധി താരതമ്യപെടുത്തുകയും ചെയ്തു. അപര്യാപ്തമായ ജിഎസ്ടി രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരഭങ്ങളെ പാടേ തകർത്തു കളയുകയാണ് ചെയ്തത്. ഇപ്പോൾ അവതരിപ്പിച്ച കർഷക നിയമങ്ങൾ നമ്മുടെ കർഷകരെ അടിമകളാക്കുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഭാരത് ബന്ദിനെ അനുകൂലിക്കുന്നതായും അദ്ദേഹം ഹാഷ്ടാഗിലൂടെ അറിയിച്ചു.
A flawed GST destroyed MSMEs.
The new agriculture laws will enslave our Farmers.#ISupportBharatBandh
— Rahul Gandhi (@RahulGandhi) September 25, 2020
ജനാധിപത്യ വ്യവസ്ഥിതിയ്ക്കെതിരും ഭരണഘടനാ വിരുദ്ധവുമായ കരിനിയമങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോണഗ്രസ് പാർട്ടി വ്യക്തമാക്കിയതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയത്. ബില്ലുകൾ ഭരണ ഘടനാ വിരുദ്ധമാണെന്ന അഭിപ്രായത്തെ അനുകൂലിക്കുന്ന 18 പ്രതിപക്ഷ പാർട്ടികളും ബില്ലുകളിൽ ഒപ്പു വെക്കരുതെന്ന് രാഷ്ട്രപതിയോട് ആവശ്യപെട്ടതായി കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി അറിയിച്ചു.
Content Highlights; New Agri Laws Will Enslave Farmers, Says Rahul Gandhi, Offers Support to Bharat Bandh