സർക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷത്തിന് സ്റ്റേ ഇല്ല

supreme court on periya murder case

കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷത്തിന് ഉത്തരവിട്ട ഹെക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്റ്റേയില്ല. സിബിഐ അന്വേഷണം പുരോഗമിക്കുകയാണെങ്കിൽ വിഷയത്തിൽ ഇടപെടില്ല എന്ന് സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. സംസ്ഥാന സർക്കാരിൻ്റെ ഹർജിയിൽ ശരത് ലാലിൻ്റെയും കൃപേഷിൻ്റേയും മാതാപിതാക്കൾക്ക്  സുപ്രീം കോടതി നോട്ടീസ് അയച്ചു. ഇവർ നാലാഴ്ചക്കകം മറുപടി നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. സിബിഐയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട ഹെക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസ് ആപൂർവ്വങ്ങളിൽ ആപൂർവ്വമായ കേസല്ല എന്നും അന്വേഷണം ക്രെെം ബ്രാഞ്ച് പൂർത്തിയാക്കിയതാണെന്നും അന്വേഷണ സംഘത്തെക്കുറിച്ച് ആർക്കും പരാതി ഇല്ലായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുന്‍ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് കോടതിയില്‍ വ്യക്തമാക്കി. എന്നാൽ ആവശ്യം പരിഗണിച്ച സുപ്രീം കോടതി സിബിഐക്ക് പറയാനുള്ളത് കേട്ടശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കാമെന്നായിരുന്നു കോടതി നിലപാട്. 

content highlights: supreme court on periya murder case