വാക്സിൻ കണ്ടുപിടിക്കുന്നതിന് മുമ്പ് 20 ലക്ഷം പേരെങ്കിലും ലോകത്ത് മരിക്കാൻ സാധ്യത; ലോകാരോഗ്യ സംഘടന

Coronavirus: Two million deaths 'very likely' even with the vaccine, WHO warns

കൊവിഡിനെതിരായ വാക്സിൻ കണ്ടു പിടിക്കുന്നതിന് മുമ്പ് 20 ലക്ഷം പേരെങ്കിലും മരിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ എമർജൻസീസ് തലവൻ ഡോ മെെക് റിയാനാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്പിലെ ചില സ്ഥലങ്ങളിൽ രോഗം വീണ്ടും വ്യാപിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ചില സ്ഥലങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ രോഗം വീണ്ടും വ്യാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രോഗ വ്യാപനം തടയുന്നതിനുള്ള അവസാനത്തെ ആശ്രയമാണ് ലോക്ക് ഡൌൺ. അതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ ഫലപ്രദമായി ചെയ്യാൻ കഴിഞ്ഞിരുന്നോ എന്ന് ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ട്രേസിംങ്, ടെസ്റ്റിംങ്, ക്വാറൻ്റീൻ എന്നിവ ഫലപ്രദമായി നടപ്പിലാക്കിയോ എന്ന കാര്യം നമ്മൾ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് വിവിധ ഇടങ്ങളിൽ കൊവിഡ് വ്യാപനം വീണ്ടും കൂടുവരികയാണ്. യുഎസ്, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഇപ്പോൾ രോഗ വ്യാപനം ഏറ്റവും കൂടുതലായി ഉള്ളത്. ചികിത്സ രീതികൾ മെച്ചപ്പെടാൻ തുടങ്ങിയതോടെ മരണ നിരക്കിൽ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 10 ലക്ഷത്തോളം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

content highlights: Coronavirus: Two million deaths ‘very likely’ even with the vaccine, WHO warns