ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു; ആസ്തി വിവരം ശേഖരിക്കാൻ രജിസ്ട്രേഷൻ വകുപ്പിന് നിർദേശം

enforcement directorate take action against bineesh kodiyeri

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ഇഡി കൊച്ചി ഓഫീസ് കേസെടുത്തത്. ബിനീഷിന്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ രജിസ്ട്രഷൻ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ബിനീഷിന്റെ മുഴുവൻ ആസ്തിയും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഇതിനായി ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി. രജിസ്ട്രേഷൻ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ രാധാകൃഷ്ണനാണ് എൻഫോഴ്സ്മെന്റ് കത്തു നൽകിയത്. 2002 കള്ളപ്പണം വെളുപ്പിക്കൽ പ്രകാരം കേസെടുത്തതായും ആസ്തിവകകൾ സംബന്ധിച്ച മുഴുവൻ രേഖകളും സീൽ വെച്ച കവറിൽ നൽകാനും നിർദേശിച്ചിട്ടുണ്ട്. ബിനീഷിന്റെ ആസ്തിവകകൾ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യുന്നതിനും വിലക്കേർപെടുത്തിയിട്ടുണ്ട്. ഈ മാസം ഒമ്പതിനായിരുന്നു ബിനീഷിനെ എൻഫോഴ്സ്മെന്റ് 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നത്. ഈ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് എൻഫോഴ്സ്മെന്റ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

Content Highlights; enforcement directorate take action against bineesh kodiyeri