തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി നിതീഷ് കുമാർ സർക്കാർ; എല്ലാ പെൺകുട്ടികൾക്കും ഗ്രാൻ്റ്, മുതിർന്ന പൗരന്മാർക്ക് അഭയകേന്ദ്രങ്ങൾ

Grants For Girls, Shelters For Seniors: Nitish Kumar Unveils 7-Point Plan 

ബിഹാറിൽ അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കിരിക്കെ ഭരണം നിലനിർത്താൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നിതീഷ് കുമാർ സർക്കാർ. വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിന് പാർട്ടി തുടങ്ങിവെച്ച പദ്ധതികളുടെ തുടർച്ച ഈ വർഷവും ഉണ്ടാകുമെന്ന് അറിയിച്ചത്. 

സ്വന്തം അജണ്ട പ്രകാരമാണോ തെരഞ്ഞെടുപ്പിനെ നേരിടുന്നത് അതോ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വികസിപ്പിച്ചെടുത്ത പദ്ധതി പിൻതുടരുമോ എന്ന ചോദ്യത്തിന് താൻ അധികാരത്തിൽ തിരിച്ചെത്തിയാൽ ചെയ്യാനുദേശിക്കുന്ന ഏഴ് കാര്യങ്ങൾ ഉണ്ട്. അത് ചെയ്തു തീർക്കുമെന്നാണ് നിതീഷ് കുമാർ പറഞ്ഞത്.

ഹയർ സെക്കൻ്ററി പരീക്ഷ പാസാകുന്ന എല്ലാ പെൺകുട്ടികൾക്കും 25,000 രൂപയും ബിരുദം പഠനം പൂർത്തിയാക്കുന്ന എല്ലാ പെൺകുട്ടികൾക്കും 50 000 രൂപയും നൽകും. സംസ്ഥാനത്തെ എല്ലാ കൃഷി സ്ഥലങ്ങളിലും ജലലഭ്യത ഉറപ്പാക്കും, എല്ലാവർക്കും തൊഴിൽ ഉറപ്പാക്കാൻ ഓരോ ജില്ലയിൽ തൊഴിൽ അധിഷ്ഠിത സ്കിൽ സെൻ്ററുകൾക്ക് രൂപം നൽകുകയും അത് കെെകാര്യം ചെയ്യാൻ ഒരു പുതിയ വകുപ്പ് തന്നെ രൂപികരിക്കും. എല്ലാ ഗ്രാമങ്ങളിലും സോളാർ സ്ട്രീറ്റ് ലെെറ്റുകൾ നടപ്പാക്കും. ഭവനമില്ലാത്ത മുതിർന്ന പൌരന്മാർക്ക് അഭയ കേന്ദ്രങ്ങൾ സ്ഥാപിച്ചു നൽകും. തെരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ ഗ്രാമ പ്രദേശങ്ങളിൽ കൂടുതൽ ശ്മശാനങ്ങളും ആരോഗ്യ സംവിധാനങ്ങളും പണിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 

content highlights: Grants For Girls, Shelters For Seniors: Nitish Kumar Unveils 7-Point Plan