ബംഗാളിൽ അടുത്ത മാസം മുതൽ തീയറ്ററുകൾ തുറക്കും; മമത ബാനർജി

West Bengal: Cinema halls to reopen from October 1, confirms CM Mamata Banerjee

ബംഗാളിൽ അടുത്ത മാസം മുതൽ തീയറ്ററുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്ത് തീയ്യറ്ററുകൾ തുറക്കാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം കൂടിയാണ് ബംഗാൾ. അടുത്ത മാസം ദുർഗ പൂജ ആഘോഷത്തിന് മുന്നോടിയായാണ് തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ തന്നെ എല്ലാ ഇളവുകളും നിലവില്‍ വരുമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്ററിലൂടെ അറിയിച്ചത്.

നാടകം, സംഗീത പരിപാടി, ഡാന്‍സ് പരിപാടി, മാജിക് ഷോ തുടങ്ങിയവയും ആരംഭിക്കും. എന്നാൽ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട തീയ്യേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. കൊവിഡ് വ്യാപനത്തെ തുടർന്ന് മാര്‍ച്ച് മധ്യത്തോടെയായിരുന്നു രാജ്യത്തെ തീയ്യേറ്ററുകള്‍ അടച്ചുപൂട്ടിയത്. ആറ് മാസം കൊണ്ട് ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് എല്ലാ ഭാഷകളിലുമായി 3000 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Content Highlights; West Bengal: Cinema halls to reopen from October 1, confirms CM Mamata Banerjee