കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ കളത്തിലിറങ്ങാനൊരുങ്ങി രാഹുൽ ഗാന്ധി. കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നൽകുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ ആഴ്ചയായിരിക്കും രാഹുൽ നേതൃത്വം നൽകുന്ന പ്രതിഷേധ പരിപാടി നടക്കുന്നത്.
പഞാബിലെ ഒരു റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. എന്നാൽ ഇതിന്റെ സ്ഥലവും തിയതിയും തീരുമാനിച്ചിട്ടില്ല. പഞ്ചാബിലെ കർഷർക്ക് പിന്തുണ അറിയിച്ചതിനു ശേഷം രാഹുൽ ഗാന്ധി ഹരിയാനയിലേക്കു പോകും. കഴിഞ്ഞ രണ്ട് മാസമായി കാർഷിക ബില്ലുകൾക്കെതിരെ രാജ്യ വ്യാപകമായി കോൺഗ്രസ് നടത്തിയ സമരങ്ങളുടെ ഭാഗമായാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.
Content Highlights; rahul gandhi likely to lead protest in support of farmers agitating against farm laws