ലോക്ക് ഡൗണിൽ  ഒരോ മണിക്കൂറിലും 90 കോടി രൂപ സമ്പാദിച്ച് മുകേഷ് അംബാനി

Mukesh Ambani earned Rs 90 crore every hour since lockdown 

രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനി ലോക്ക് ഡൗൺ തുടങ്ങിയത് മുതലുള്ള ദിവസങ്ങളിൽ ഓരോ മണിക്കൂറിലും ശരാശരി 90 കോടി രൂപയാണ് സമ്പാദിച്ചത്. ഈ വർഷത്തെ ആസ്തിയിലുണ്ടായ വർധന 2,77,000 കോടി രൂപയാണ്. ഇതോടെ ഇദ്ദേഹത്തിൻ്റെ മൊത്തം സമ്പത്ത് 6,58,000 കോടിയായി ഉയർന്നു. 

വെൽത്ത് ഹൂറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2020ലാണ് ഇക്കാര്യം പറയുന്നത്. 1000 കോടിക്കുമുകളിൽ ആസ്തിയുള്ള 828 പേരാണ് ഹൂറൂൺ പട്ടികയിലുള്ളത്. 20 ബില്യൺ ഡോളറാണ് ലോക്ക് ഡൗൺ കാലയളവിൽ മുകേഷ് അംബാനി സമ്പാദിച്ചത്. ലോക്ക് ഡൗൺ സമയത്ത് മറ്റ് കമ്പനികൾ അതിജീവിക്കാനുള്ള വഴികൾ തേടുമ്പോളാണ് അംബാനിയുടെ ഈ വളർച്ച.  

content highlights: Mukesh Ambani earned Rs 90 crore every hour since lockdown