ബാബറി മസ്ജിദ് കേസിൽ മൂന്ന് പതിറ്റാണ്ടു കാലത്തെ വേട്ടയാടൽ ലഖ്നൌ സിബിഐ കോടതി വിധിയോടെ അവസാനിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോണ്‍ഗ്രസ്സും കപട മതേതര രാഷ്ടീയക്കാരും ബിജെപിക്കെതിരെ നടത്തിയ നുണ പ്രചരണങ്ങളെല്ലാം പൊളിഞ്ഞുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഇതിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് മാപ്പു പറയണമെന്നും എൽ കെ അദ്വാനി ഉൾപെടെയുള്ള സമുന്നതരായ നേതാക്കളെ കരിവാരി തേക്കാൻ ശ്രമിച്ചവരുടെ മുഖത്തേറ്റ പ്രഹരമാണ് ഈ വിധിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വിദ്വേഷ പ്രചരണം നടത്തിയ മതേതര രാഷ്ട്രീയ പാർട്ടികളുടെ മുഖംമുടി അഴിഞ്ഞു വീണു കഴിഞ്ഞു. പള്ളി തകർത്ത സംഭവം ആസൂത്രിതമല്ലെന്ന ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.
Content Highlights; k surendran on babri masjidh case verdict







