മലപ്പുറം: ബാബറി മസ്ജിദ് കേസിലുണ്ടായ വിധി നിര്‍ഭാഗ്യകരമെന്ന് മുസ്ലീംലീഗ്. മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടും അന്വേഷണ ഏജന്‍സികള്‍ പ്രതികളെ കണ്ടെത്തിയിട്ടും ഇത്തരമൊരു വിധി വരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ ഉടന്‍ അപ്പീല്‍ പോകണമെന്ന് മുസ്ലീംലീഗ് നേതൃത്വം അഭിപ്രായപ്പെട്ടു.
വിധി എന്ത് തന്നെയായാലും എല്ലാവരും സമാധാനം നിലനിര്‍ത്തണമെന്നും മതസൗഹാര്‍ദ്ധം കാത്ത് സൂക്ഷിക്കണമെന്നും മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പള്ളി അക്രമ മാര്‍ഗത്തിലൂടെ തന്നെ തകര്‍ത്തതാണെന്ന് ലോകം മുഴുവന്‍ കണ്ടു കഴിഞ്ഞ കാര്യമാണെന്ന് നേതൃത്വം വിശദീകരിച്ചു.
സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പ്രതികളെല്ലാവരും സങ്കര്‍ഷം തടയാന്‍ എത്തിച്ചേര്‍ന്നവരല്ലെന്ന് വ്യക്തമാണെന്ന് മുസ്ലീംലീഗ് അഭിപ്രായപ്പെട്ടു. എല്ലാവരെയും വിട്ടയച്ചതിലൂടെ ബാബറി മസ്ജിദ് തകര്‍ത്തിട്ടേയില്ലെന്ന പ്രതീതിയാണ് ഉണ്ടാകുന്നതെന്നും നേതൃത്വം വ്യക്തമാക്കി. അടുത്ത നിയമ മാര്‍ഗം നോക്കുമെന്നും അവര്‍ അറിയിച്ചു.
Content Highlight: Muslim League on Babri Masjid Verdict