കൊവിഡ് പ്രതിസന്ധി; 28,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ഡിസ്നി

Disney to lay off 28,000 employees as coronavirus slams its theme park business

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 28,000 ജീവനക്കാരെ പിരിച്ചു വിടാൻ തീരുമാനിച്ച് ഡിസ്നി തീം പാർക്ക്. അമേരിക്കയിലെ ഫ്ലോറിഡ, കാലിഫോർണിയ, എന്നിവിടങ്ങളിലെ തീം പാർക്കുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ആയിരിക്കും പിരിച്ചുവിടുക. ഇതിൽ 67 ശതമാനവും പാർട്ട് ടെെം ജോലിക്കാരാണ്. കൊവിഡ് കാരണം ബിസിനസ് രംഗത്ത് വലിയ പ്രതിസന്ധിയാണ് വാർട്ട് ഡിസ്നി നേരിട്ടത്. 2020 തുടക്കത്തിൽ ഡിസ്നിക്ക് 4.76 ബില്യൺ ഡോളർ നഷ്ടമാണ് ഉണ്ടായത്. 20 വർഷത്തിനിടയിൽ കമ്പനിയ്ക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടമാണിത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഡിസ്നിയുടെ പല പാർക്കുകളും അടച്ചിട്ടിരിക്കുകയാണ്. ഫ്ലോറിഡയിലെ ഡിസ്നി പാർക്കിൽ 77,000 ജീവനക്കാരും കാലിഫോർണിയയിലെ പാർക്കിൽ 32,000 ജീവനക്കാരുമാണ് നേരത്തെ ഉണ്ടായിരുന്നത്. ഹൃദയം തകർത്തുന്ന നടപടിയാണിതെന്നും നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു നടപടി ആവശ്യമാണെന്നും ഡിസ്നി പാർക് യൂണിറ്റ് ചെയർമാൻ ജോഷ് ഡിമാരോ ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു. അതേ സമയം പാരീസ്, ഹോങ്കോങ്, ടോക്കിയോ, ഷാങ് ഹായ് എന്നിവിടങ്ങളിലെ ഡിസ്നി ശാഖകളെ പിരിച്ചുവിടൽ ബാധിക്കില്ല.

content highlights: Disney to lay off 28,000 employees as coronavirus slams its theme park business