കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിൽ മൂന്ന് പേർക്ക് സസ്പെൻഷൻ

Health department took action against hospital employees on the pathetic condition of covid patient in the medical college 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. കൊവിഡിൻ്റെ അടക്കം ചുമതലയുള്ള നോഡൽ ഓഫീസർ ഡോ.അരുണ, ഹെഡ് നേഴ്സുമാരായ ലീന കുഞ്ചൻ, രജനി കെവി എന്നിവരെ സസ്പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കൊവിഡ് ബാധിച്ച അമ്പത്തിയഞ്ചുകാരനെ പുഴുവരിച്ച നിലയിൽ ഡിസ്ചാർജ്ജ് ചെയ്ത സംഭവത്തിൽ ജീവനക്കാർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബന്ധുക്കളുടെ ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ റംല ബീവിക്ക് കെെമാറി. തുടർന്ന് റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. അതേസമയം സംഭവത്തിൽ ഒക്ടോബർ ഇരുപതിനകം  റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. അനിൽ കുമാറിൻ്റെ ദുരവസ്ഥ പുറത്ത് വന്നതിന് പിന്നാലെ വിഷയത്തിൽ ആരോഗ്യമന്ത്രി കെ. കെ. ഷെെലജ ഇടപ്പെട്ടിരുന്നു. തുടർന്ന്  ഡോക്ടറുടെ നേത്യത്വത്തിൽ അനിൽ കുമാറിൻ്റെ ശരീരം വൃത്തിയാക്കി ഡ്രിപ്പ് ഉൾപ്പെടെ നൽകിയിരുന്നു.

content highlights: Health department took action against hospital employees on the pathetic condition of covid patient in the medical college