ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിനും ആൻഡ്രോയ്ഡിൻ്റെ ഗൂഗിൽ പ്ലേസ്റ്റോറിനും പകരം ഇന്ത്യൻ ആപ്പ് സ്റ്റോർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് സ്വന്തം ആപ്പ് സ്റ്റോർ അവതരിപ്പിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. ആപ്പിളും ഗൂഗിളും ഇന്ത്യയുടെ ഡിജിറ്റൽ സർവീസ് മാർക്കറ്റ് അടക്കി ഭരിക്കുകയാണെന്നും അത് ഇല്ലാതാക്കണമെങ്കിൽ സ്വന്തമായി ഇന്ത്യയ്ക്ക് ആപ്പ് സ്റ്റോർ അത്യാവശ്യമാണെന്നും വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിൽ സർക്കാർ ആപ്പുകൾക്കായി ഇപ്പോൾ ഒരു ആപ്പ് സ്റ്റോർ ഉണ്ട്. സിഡാക് വികസിപ്പിച്ചെടുത്ത ആപ്പിൽ ആരോഗ്യസേതു, ഡിജിലോക്കർ, തുടങ്ങിയ സർക്കാർ ആപ്ലിക്കേഷനുകളാണ് ഉള്ളത്. സിഡാക് തന്നെയായിരിക്കും ഇന്ത്യൻ ആപ്പ് സ്റ്റോർ വികസിപ്പിക്കുക. ഇന്ത്യൻ ടെക് കമ്പനികൾ സർക്കാരിൻ്റെ ഈ നീക്കത്തിന് പിന്തുണ നൽകിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
#ETNOWExclusive | #Aatmanirbhar App Store Coming Soon? Sources tell ET NOW that Modi-govt is planning to launch its own App Store as an alternative to #Google & #Apple's app stores! @NayantaraRai with exclusive details!@PMOIndia @rsprasad @_DigitalIndia @GooglePlay @AppStore pic.twitter.com/eYoNVsdcC3
— ET NOW (@ETNOWlive) October 1, 2020
content highlights: India plans launch of its own app store as an alternative to Google, Apple