ജനങ്ങളുടെ വായ മൂടികെട്ടി രക്ഷപെടാൻ സമ്മതിക്കില്ല, സമരങ്ങൾ തുടരും; കെ സുരേന്ദ്രൻ

K Surendran On 144

സർക്കാരിനെതിരായുള്ള സമരങ്ങളെ 144 പ്രഖ്യാപിച്ച് നേരിടാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യം മുഴുവൻ അൺലോക്ക് നിയമം പ്രാബല്യത്തിൽ വന്ന് കൊണ്ടിരിക്കുമ്പോൾ ഇവിടെ മാത്രമെന്താണ് മറ്റൊരു നിയമമെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുടർച്ചയായ സമരങ്ങൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

കോൺഗ്രസുകാരെ പോലെ 144 അപ്പാടെ അംഗീകരിച്ച് കൊടുക്കാൻ കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ചെന്നിത്തലയ്ക്ക് കിട്ടിയ സഹായം എന്തൊക്കെയെന്ന് പറയേണ്ടത് അദ്ദേഹമാണെന്നും അതിനു ശേഷം പ്രതികരിക്കാമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Content Highlights; K Surendran On 144