അൺലോക്ക് 5ൻ്റെ ഭാഗമായി രാജ്യത്തെ തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യം പ്രദർശനത്തിന് എത്തുക രാം ഗോപാൽ വർമ്മയുടെ കൊറോണ വെെറസ്. തൻ്റെ ട്വിറ്റർ ഹാൻഡിലൂടെ സംവിധായകൻ തന്നെയാണ് തൻ്റെ സിനിമയുടെ റിലീസ് വിവരം അറിയിച്ചത്. ‘ഒടുവിൽ ഒക്ടോബർ 15ന് തിയേറ്ററുകൾ തുറക്കുന്നു. ലോക്ക് ഡൗണിന് ശേഷം ആദ്യം പുറത്തിറങ്ങുന്ന സിനിമ കൊറോണ വെെറസ് ആയിരിക്കുമെന്ന് സന്തോഷപൂർവം അറിയിക്കുന്നു’. ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് രാം ഗോപാൽ വർമ്മ അറിയിച്ചു.
കഴിഞ്ഞ മെയ് മാസത്തിൽ കൊവിഡിനെപ്പറ്റി താൻ സിനിമ ചെയ്യുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൻ്റെ ട്രെയിലറും പുറത്തുവിട്ടിരുന്നു. ത്രില്ലർ മോഡിലുള്ള സിനിമയാണ് കൊറോണ വെെറസ്.
content highlights: Ram Gopal Varma Movie Corona Virus will be the first film to release after lockdown