ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനൊരുങ്ങി എൽ.ജെ.പി

Chirag Paswan's LJP to Contest Bihar Elections Alone Amid Rift With Nitish Kumar, Promises Post-Poll Alliance with BJP

മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ഭിന്നതയെ തുടർന്ന് ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനൊരുങ്ങി ചിരാഗ് പാസ്വാന്റെ ലെക് ജനശക്തി പാർട്ടി. 143 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എൽജെപിയുടെ നീക്കം. ഒറ്റയ്ക്ക് മത്സരിച്ചാലും തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യത്തിന് തയ്യാറാണെന്ന് ചിരാഗ് ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. വോട്ടെടുപ്പിന് ശേഷം സർക്കാർ രൂപീകരിക്കുന്നതിനായി ബിജെപിക്ക് എൽജെപി പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷൻ ജെപി നദ്ധ എന്നിവരുമായി ചിരാഗ് കൂടിക്കാഴ്ച നടത്തിയത്. എൽജെപി മത്സരിക്കുന്ന 143 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് ബിജെപ് ഉറപ്പു നൽകിയിട്ടുണ്ട്.

ദേശീയ തലത്തിൽ ബിജെപി സഖ്യം വിടുന്നു എന്ന അർത്ഥമില്ലെന്നും എൽജെപി വ്യക്തമാക്കി. മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ഭിന്നതയിൽ ജെഡിയുവിനെതിരെ എൽജെപി സ്ഥാനാർത്ഥികളെ നിർത്താൻ മടിക്കില്ലെന്ന് ചിരാഗ് നേരത്തെ തന്ന വ്യക്തമാക്കിയിരുന്നു. തിരഞ്ഞടുപ്പുമായി ബന്ധപെട്ട കാര്യങ്ങളിൽ കൂടുതൽ തീരുമാനം എടുക്കുന്നതിനായി ശനിയാഴ്ച പാർലമെന്ററി യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തൊഴിലില്ലായ്മ കൈകാര്യം ചെയ്യുന്ന കാര്യങ്ങളിലും നിതീഷ് കുമാർ സർക്കാർ പരാജയപെട്ടതായാണ് എൽജെപിയുടെ ആരോപണം. ഇതേ തുടർന്ന് ഉടലെടുത്ത ഭിന്നതയാണ് സഖ്യത്തിനൊപ്പം മത്സരിക്കേണ്ടെന്ന നിലപാടിൽ എൽജെപിയെ എത്തിച്ചത്.

Content Highlights; Chirag Paswan’s LJP to Contest Bihar Elections Alone Amid Rift With Nitish Kumar, Promises Post-Poll Alliance with BJP