ബ്രിട്ടണിൽ മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് വാക്സിൻ വലിയ തോതിൽ വിപണിയിലിറക്കുമെന്ന് റിപ്പോർട്ടുകൾ. 2021 ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാക്സിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് വാക്സിൻ വികസിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് ഗവേഷകർ പറയുന്നു. ആളുകളിലേക്ക് ആറുമാസത്തിനുള്ളിൽ വാക്സിൻ ലഭ്യമാക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങളെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ കുട്ടികളെ വാക്സിൻ നൽകുന്ന പരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വാക്സിൻ അനുമതിയ്ക്കായി ബന്ധപ്പെട്ട പ്രക്രിയകൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി യുറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) ആസ്ട്രാസെനെക്ക, ഓക്സ്ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്സിൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ അവലോകനം ചെയ്തു തുടങ്ങിയിട്ടുണ്ട്. നിലവിൽ വാക്സിൻ വികസനത്തിനും വിപണിയിലിറക്കുന്നതിലും ഏറ്റവും പ്രതീക്ഷയോടെ ലോകം ഉറ്റുനോക്കുന്ന വാക്സിനാണ് ബ്രിട്ടൻ്റേത്. വാക്സിൻ വിപണിയിലിറങ്ങിയാൽ യൂറോപ്പിൽ അനുമതി ലഭിക്കുന്ന ആദ്യ വാക്സിനാകും ഇത്.
content highlights: COVID-19 Vaccine Roll-Out Within 3 Months In UK: Report