രാഹുലും പ്രിയങ്കയും ഉൾപെടെ അഞ്ച് നേതാക്കൾക്ക് ഹത്രാസിലേക്ക് പോകാൻ അനുമതി

hathras bound priyanka rahul gandhi stopped at up border

ഉത്തർപ്രദേശിലെ ഹത്രാസിൽ ബലാത്സംഗത്തിനിരയായി കൊല്ലപെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുമതി. ഇവർക്കൊപ്പം മറ്റ് മൂന്ന് കോണഗ്രസ് നേതാക്കൾക്കു കൂടി അനുമതി നൽകിയിട്ടുണ്ട്. രാഹുലിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘത്തെ യുപി അതിർത്തിയിൽ തടഞ്ഞിരുന്നു. നൂറു കണക്കിന് പ്രവർത്തകരാണ് ഇവിടെ നേതാക്കൾക്ക് പിന്തുണയുമായി എത്തിയത്.

പ്രദേശത്ത് വലിയ സംഘർഷാവസ്ഥ തന്നെയായിരുന്നു സൃഷ്ടിച്ചത്. ഇതേ തുടർന്ന് നോയിഡ എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് അഞ്ച് പേർക്ക് അതിർത്തി കടക്കാനുള്ള അനുമതി ലഭിച്ചത്. 30 അംഗ എംപിമാരുടെ സംഘവും ഇവർക്കൊപ്പമുണ്ട്. രണ്ടാം തവണയാണ് രാഹുലും സംഘവും പെൺകുട്ടിയെ കാണാനുള്ള ശ്രമം നടത്തുന്നത്. ഡൽഹി നോയിഡ ഡയറക്ട് ഫ്ളൈവേയിൽ ബാരിക്കേഡുകൾ തീർത്ത് വൻ പോലീസ് സന്നാഹമാണ് തീർത്തിട്ടുള്ളത്.

Content Highlights; hathras bound priyanka rahul gandhi stopped at up border