മസ്ക്കറ്റ്: ഇന്ത്യ-ഒമാന്‍ എയര്‍ ബബിള്‍ കരാര്‍ പൂര്‍ത്തിയായതോടെ യാത്ര ക്രമീകരണങ്ങളില്‍ ധാരണ വരുത്തി രാജ്യങ്ങള്‍. ഇതോടെ, മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 11 ഇന്ത്യന്‍ നഗരങ്ങളിലേക്ക് സ്ഥിരമായി സര്‍വീസ് നടത്താനുള്ള അനുമതി ഇരു രാജ്യങ്ങള്‍ക്കുമുണ്ട്. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനക്കമ്പനികള്‍ യാത്ര നടത്തുന്ന സെക്ടറിന്റെ കാര്യത്തിലും ധാരണയായിട്ടുണ്ട്.
അനുവദിച്ചിട്ടുള്ള ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് ഒരോ വിമാനക്കമ്പനികള്‍ക്കും ആഴ്ച്ചയില്‍ രണ്ട് വീതം സര്‍വീസുകള്‍ നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍ യാത്രക്കാരുടെ എണ്ണം പതിനായിരത്തില്‍ കവിയാന്‍ പാടില്ലെന്നാണ് ഒമാന്‍-ഇന്ത്യ എയര്‍ ബബിള്‍ കരാറിലെ ധാരണ. ഇരു രാജ്യങ്ങളുടെയും വ്യോമയാന മന്ത്രാലയങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചും കൊവിഡ് മാനദണ്ഡം പാലിച്ചുമാണ് സര്‍വീസ് നടത്തേണ്ടത്.
കൊവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സര്‍വീസുകള്‍ പുനരാംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുത്തുന്ന താല്കാലിക ധാരണയാണ് എയര്‍ ബബിള്‍ സംവിധാനം. കരാര്‍ പ്രകാരം എയര്‍ ഇന്ത്യ മസ്കറ്റില്‍ നിന്ന് കൊച്ചി,കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, ബാംഗ്ലൂര്‍ മംഗലാപുരം, വിജയവാഡ, ഹൈദരാബാദ്, ട്രിച്ചി, ലഖ്നൗ, ഡല്‍ഹി, മുംബൈ എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്തും.
Content Highlight: India-Oman Air Bubble Agreement: Permission to operate regular services to 11 Indian cities