രാഹുൽ ഗാന്ധിയുടെ ഹത്രാസ് സന്ദർശനം വെറും രാഷ്ട്രീയമാണ്, നീതിയ്ക്കു വേണ്ടിയുള്ളതല്ലെന്ന് സ്‍മൃതി ഇറാനി

‘Politics, not for justice’: Smriti Irani attacks Rahul Gandhi over plans to visit Hathras

ഹത്രാസ് സന്ദർശനത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി. ഉത്തർ പ്രദേശിലെ ഹത്രാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19 കാരിയായ ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നതിനായി വീണ്ടും രാഹുൽ ഗാന്ധി എത്താനിരിക്കെയാണ് സ്മൃതി ഇറാനിയുടെ പരാമർശം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാഹുൽ ഹത്രാസിലെത്തുന്നതെന്നും ഇത് വെറും രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണെന്നും ഇരക്ക് നീതി ലഭിക്കുന്നതിനു വേണ്ടിയുള്ളതല്ലെന്നുമായിരുന്നു സ്മൃതി ഇറാനി വ്യക്തമാക്കിയത്.

‘കോൺഗ്രസിന്റെ തന്ത്രങ്ങളെ കുറിച്ച് ജനങ്ങൾക്ക് അറിയാം. അതുകൊണ്ടു തന്നെയാണ് 2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ജയം ജനങ്ങൾ ഉറപ്പാക്കിയതും. അവരുടെ ഹത്രാസ് സന്ദർശനം വെറും രാഷ്ട്രീയം മാത്രമാമെന്നും ഇരയ്ക്ക് നീതി ലഭിക്കുന്നതിനു വേണ്ടിയുള്ളതല്ലെന്നും ജനങ്ങൾ മനസ്സിലാക്കുമെന്നും’ സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. സ്മൃതിയുടെ പരാമർശത്തിൽ കോൺഗ്രസ് നേതാക്കൾ വാരണാസിയിൽ വെച്ച് അവരുടെ വാഹനം തടയുകയും ഗോ ബാക്ക് വിളിക്കുകയും ചെയ്തു.

Content Highlights; ‘Politics, not for justice’: Smriti Irani attacks Rahul Gandhi over plans to visit Hathras