കാർഷക നിയമങ്ങൾക്കെതിരായ പോരാട്ടത്തിന്റെ നേതൃത്വത്തിലേക്ക് രാഹുൽ ഗാന്ധി; ട്രാക്ടർ മാർച്ചിന് ഇന്ന് തുടക്കം

Rahul Gandhi’s tractor rallies in Punjab against farm laws put off by a day

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ ദ്വിദിന ട്രാക്ടർ മാർച്ച് ഇന്ന് 11 മണിക്ക് പഞ്ചാബിൽ തുടക്കം കുറിക്കും. നിയമങ്ങൾക്കെതിരെ 2 കോടി ഒപ്പു ശേഖരണത്തിനും തുടക്കം കുറിക്കും. വൻ പ്രതിഷേധത്തിനിടെ ലോക്സഭയിൽ കാർഷിക ബില്ലുകൾ പാസ്സാക്കുമ്പോൾ ചികിത്സയിലായിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം വിദേശത്തായിരുന്നു രാഹുൽ ഗാന്ധി. അതു കൊണ്ടു തന്നെ സെപ്റ്റംബർ 24 മുതൽ ആരംഭിച്ച കർഷക സമരത്തിന്റെ ഭാഗമാകാൻ ഇതുവരെ സാധിച്ചിരുന്നില്ല.

കർഷക സമരം ശക്തമായി തുടരുന്ന പഞ്ചാബിൽ നിന്നും ട്രാക്ടർ റാലി തുടങ്ങാനാണ് രാഹുലിന്റെ തീരുമാനം. 11 മണിക്ക് മോഗയിലെ ബദ്നി കാലനിൽ കാർഷിക നിയമങ്ങൾക്ക് എതിരായി 2 കോടി ഒപ്പു ശേഖരണത്തിനും തുടക്കമിടും. 12.30 ഓടെ ജത്പുരയിലേക്ക് യാത്ര ആരംഭിക്കും. മുഖ്യമന്ത്രി കാപ്റ്റന് അമരീന്ദർ, പി.സി.സി അധ്യക്ഷന്‍ സുനില്‍ ജഖാർ തുടങ്ങിയവർ പങ്കെടുക്കും. രണ്ട് ദിവസം കൊണ്ട് മൊഗ, ലുധിയാന, സംഗ്രൂർ, പട്യാല ജില്ലകളിൽ 50 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കും. ആറിന് ഹരിയാനയിലെ കൈതാല്‍, പിപ്ലി എന്നവിടങ്ങളില്‍ രാഹുല്‍ റാലികളെ അഭിസംബോധന ചെയ്യും.

Content Highlights; Rahul Gandhi’s tractor rallies in Punjab against farm laws put off by a day