സെക്രട്ടറിയേറ്റ് തീപിടുത്തം ഷോട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

Secretariat fire not by short circuit says Forensic report

സെക്രട്ടറിയേറ്റിൽ നടന്ന തീപിടുത്തം ഷോട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം മജിസ്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തീപിടുത്തം നടന്ന മുറിയിലെ 24 വസ്തുക്കൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. പരിശോധനക്ക് ശേഖരിച്ച സാമ്പിളുകളിൽ ഒന്നിൽ നിന്നും പോലും ഷോട്ട് സർക്യൂട്ട് മൂലമാണെന്നുള്ളതിന് തെളിവുകൾ ലഭിച്ചിട്ടില്ല. തീപിടുത്തം നടന്ന മുറിയിലെ ഫാൻ, സ്വിച്ച് ബോർഡ് എന്നിവ കത്തിനശിച്ചിട്ടുണ്ട്ങ്കിലും മുറിയിൽ സൂക്ഷിച്ച സാനിറ്റൈസറിന് മാത്രം തീപിടിച്ചിട്ടില്ല.

മുറിയിലെ ഫയർ എക്സ്റ്റിഗ്യൂഷൻ അടക്കമുള്ളവ പരിശോധിച്ചതിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. സെക്രട്ടറിയേറ്രിലെ തീപിടുത്തെ വിവാദത്തിനു പിന്നാലെ പോലീസ് അന്വേഷണവും ചീഫ് സോക്രട്ടറിയുടെ വിദഗ്ദ സമിതി അന്വേഷണം തുടങ്ങി രണ്ട് അന്വേഷണ സംഘങ്ങളെയായിരുന്നു സർക്കാർ ഏർപെടുത്തിയിരുന്നത്. വിദഗ്ദ സമിതി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം തീപിടുത്തത്തിനു കാരണം ഷോട്ട് സർക്യൂട്ടാണെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇതിനെ പാടെ തള്ളിക്കളയുന്നതാണ് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഫോറൻസിക് റിപ്പോർട്ട്. എന്നാൽ തീപിടുത്തം എങ്ങനെ ഉണ്ടായി എന്ന് ഇതിൽ പറയുന്നില്ല. ഡിജിപിക്ക് ആദ്യം കൈമാറിയ റിപ്പോർട്ട് ഡിജിപി അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണ സംഘം ഇത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Content Highlights; Secretariat fire not by short circuit says Forensic report