കൊവിഡിനെ ഭയപെടേണ്ടതില്ല, ട്രംപ് ആശുപത്രി വിട്ടു; കൊവിഡ് പോസിറ്റീവായിരിക്കെ മാസ്ക് അഴിച്ച് ജനങ്ങളെ അഭിസംബോധന ചെയ്തു

Trump Leaves Hospital For White House, Removing Mask Immediately

കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആശുപത്രി വിട്ടു. മൂന്ന് ദിവസം മുൻപായിരുന്നു ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ് സ്ഥിരീകരിച്ചത്. വാഷിങ്ടണ്ണിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയാലായിരുന്നു ട്രംപ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കൊവിഡിനെ ഭയപെടേണ്ടതില്ലന്നും ട്രംപ് അഭിപ്രായപെട്ടു. 

കൂടാതെ വൈറ്റ് ഹൌസിലെ ബാൽക്കണിയിൽ വെച്ച് ട്രംപ് മാസ്ക് അഴിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. എന്നാൽ പ്രസിഡന്റ് കൊവിഡ് മുക്തനായിട്ടില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

ട്രംപ് ആശുപത്രി വിട്ടു; കോവിഡ് പോസിറ്റീവായിരിക്കെ മാസ്ക് അഴിച്ച് ജനങ്ങളെ അഭിസംബോധന ചെയ്തു

ട്രംപ് ആശുപത്രി വിട്ടതിന് പിന്നാലെ അദ്ധേഹത്തിന്റെ പ്രധാന വക്താവിനും കൊവിഡ് പോസിറ്റീവായി. അതിനാൽ വൈറ്റ് ഹൌസിനുള്ളിലെ ട്രംപിന്റെ പ്രവർത്തനങ്ങൾ ഡോക്ടർമാരുടെ നിർദേശ പ്രകാരം ക്രമപെടുത്തിയേക്കും. ട്രംപിന് കൊവിഡ് ബാധിച്ചത് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി. 

Content Highlights; Trump Leaves Hospital For White House, Removing Mask Immediately