ഹത്രാസ് സംഭവത്തിൽ ഒരു വാക്കു പോലും ഉരിയാടാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ല; രാഹുൽ ഗാന്ധി

Yogi Adityanath should have had the decency to call the incident in Hathras a tragedy says Rahul Gandhi

ഹത്രാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടി കൊല്ലപെട്ട സംഭവത്തെ ദാരുണ സംഭവമെന്ന് വിളിക്കാനുള്ള മര്യാദ പോലും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാണിച്ചിലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെൺകുട്ടിയുടെ കുടുംബത്തെ മുഴുവൻ ഉത്തർപ്രദേശ് ഭരണകൂടം ലക്ഷ്യം വെച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി ഈ സംഭവത്തിൽ ഒരു വാക്കു പോലും ഉരിയാടാൻ തയ്യാറായിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരായി പഞ്ചാബിൽ നടക്കുന്ന ഖേതി ബച്ചാവോ യാത്രയുടെ ഭാഗമായുള്ള റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. അതേസമയം സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്നതിനായുള്ള ബോധപൂർവ്വമായ പ്രചരണങ്ങൾ നടക്കുന്നതായി യുപി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

Content Highlights; Yogi Adityanath should have had the decency to call the incident in Hathras a tragedy says Rahul Gandhi