അർണബ് നടത്തുന്നത് ‘ബനാന റിപ്പബ്ലിക്’ ചാനൽ; രൂക്ഷവിമർശനവുമായി രാജ്ദീപ് സർദേശായി

You run a banana republic channel’: Rajdeep Sardesai attacks Arnab Goswami on live TV

റിപ്പബ്ലിക് ചാനൽ മേധാവി അർണബ് ഗോസ്വാമിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകനും ഇൻഡ്യ ടുഡേ കൺസൾട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സർദേശായി. അർണബ് നടത്തുന്നത് ബനാന റിപ്പബ്ലിക് ചാനലാണെന്നും ഈ നിലവാരത്തിലേക്ക് ജേർണലിസത്തെ തരംതാഴ്ത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയുടെ പ്രെെംടെെം ചർച്ചയിലായിരുന്നു സർദേശായിയുടെ വിമർശനം. 

കഴിഞ്ഞ രണ്ട് മാസത്തോളം റേറ്റിങ്ങിനായി നിങ്ങൾ ചാനലിൽ കാട്ടികൂട്ടുന്ന കാര്യങ്ങൾ കണ്ട് ഞാൻ മിണ്ടാതിരുന്നു. ചാനലുകളിൽ ടെലിവിഷൻ റേറ്റിങ് പോയിൻ്റുകളേക്കാൾ വലിയ ചില കാര്യങ്ങളുണ്ട്. അതിനെ ടെലിവിഷൻ റെസ്പെക്ട് പോയിൻ്റ് എന്ന് വിളിക്കും. രാജ്ദീപ് സർദേശായി പറഞ്ഞു. റിയ  ചക്രവർത്തിയുമായുള്ള എൻ്റെ അഭിമുഖമടക്കം ഉപയോഗിച്ച് താങ്കൾ എന്ന ലക്ഷ്യമിട്ടു. പക്ഷെ ഇന്ന് ഞാൻ അത് പറയാൻ പോവുകയാണ്. അർണബ് ഗോസ്വാമി നിങ്ങൾ നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ആണ്. നിങ്ങളുടെ ഇപ്പോഴുള്ള നിലവാരത്തിലേക്ക് ജേർണലിസത്തെ കൊണ്ടെത്തിക്കരുത്. ഇതാണ് എനിക്ക് നൽകാനുള്ള ഒരേയൊരു ഉപദേശം. അദ്ദേഹം വ്യക്തമാക്കി.

പരിമിതമായ വിഭവങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ട് നീങ്ങുന്ന രാജ്യങ്ങളേയും പ്രസ്ഥാനങ്ങളേയുമൊക്കെ സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രയോഗമാണ് ബനാന റിപ്പബ്ലിക്‌.

content highlights: You run a banana republic channel’: Rajdeep Sardesai attacks Arnab Goswami on live TV