ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസ്; റിപ്പബ്ലിക് ടി.വി നിക്ഷേപകർക്ക് സമൻസ്

TRP scam: Cops summon five Republic investors

ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടി.വി നിക്ഷേപകർക്ക് സമർസ് അയച്ച് അന്വേഷണ സംഘം. റിപ്പബ്ലിക് ടി.വിയുടെ അഞ്ച് നിക്ഷേപകർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിർദേശം. നിലവിൽ ടി.ആർ.പി കേസിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ് റിപ്പബ്ലിക് ടി.വി.

മൂന്ന് എഫ്.ഐ.ആറാണ് മുംബെെ പൊലീസ് റിപ്പബ്ലിക് ചാനലിനും മാധ്യമപ്രവർത്തകർക്കുമെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അർണബ് ഗോസ്വാമിയ്ക്കെതിരെ മാത്രം രണ്ട് എഫ്.ഐ.ആർ ആണ് രജിസ്റ്റർ ചെയ്തത്. രണ്ട് വിഭാഗങ്ങൾക്കിടയിലെ സ്പർധ വളർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അർണബിനെതിരെ കേസെടുത്തത്. 

റിപ്പബ്ലിക്‌ ടിവി ഉൾപ്പെടെ മൂന്ന് ചാനലുകൾ റേറ്റിങിൽ കൃത്വിമത്വം കാണിച്ചെന്ന കേസിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാർക്ക് മീറ്റർ സ്ഥാപിച്ചിട്ടുള്ള വീടുകളിൽ ചെന്ന് റിപ്പബ്ലിക് ടി.വി കാണാൻ പണം വാഗ്ദാനം ചെയ്തുവെന്ന് മുംബെെ പൊലീസ് കണ്ടെത്തിയിരുന്നു.  ചാനൽ കാണാൻ മാസം 400 രൂപ വീതം തരാമെന്ന് വാഗ്ദാനം ചെയ്തുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബോക്സ് സിനിമ. ഫക്ത് മറാത്തി, ന്യൂസ് നേഷൻ, മഹാ മൂവി, തുടങ്ങിയ ചാനലും ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്നുണ്ട്. 

content highlights: TRP scam: Cops summon five Republic investors