പൊതുസ്ഥലങ്ങൾ കൈയ്യേറി പൗരന്റെ സഞ്ചാര സ്വാതന്ത്രം നിഷേധിച്ചു കൊണ്ടുള്ള അനിശ്ചിത കാല സമരങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സുപ്രികോടതി

Occupying Public Places Like Shaheen Bagh Not Acceptable: Supreme Court

പൊതു സ്ഥലങ്ങളും റോഡുകളും സമരങ്ങൾക്കായി അനിശ്ചിതമായി കൈയ്യടക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തിലുള്ള സമരങ്ങൾ ഒഴിപ്പിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണെന്ന്, ഷഹീൻ ബാഗ് സമരത്തിനെതിരായ കേസിൽ തീർപ്പ് കൽപ്പിച്ചു കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. സഞ്ചാര സ്വാതന്ത്രം തടഞ്ഞു കൊണ്ടുള്ള അനിശ്ചിത കാല സമരങ്ങൾക്കെതിരെ നടപടി എടുക്കുന്നതിനായി പോലീസ് കോടതികളുടെ ഉത്തരവിനായി കാത്തിരിക്കരുതെന്നും സുപ്രീംകോടതി അഭിപ്രായപെട്ടു.

ജനാധിപത്യവും വിയോജിപ്പും ഒന്നിച്ചാണ് മുന്നോട്ടു പോകേണ്ടെതെന്നും ഷഹീൻ ബാഗ് പോലുള്ള ഒരു സ്ഥലം അനിശ്ചിതമായി സമരങ്ങൾക്ക് വേണ്ടി കൈയ്യടക്കി വെക്കുന്നത് അംഗീകരിക്കാനാവില്ല, ഡല്‍ഹി പോലീസ് അത് ഒഴിപ്പിക്കേണ്ടതായിരുന്നു ബന്ധപെട്ടവർ നടപടിയെടുക്കാതെ കോടതി വിധിക്കു വേണ്ടി കാത്തിരിക്കുകയല്ല ചെയ്യേണ്ടതെന്നും ജസ്റ്റിസ് എകെ കൌളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.ഒരു വിഭാഗത്തിന്റെ പ്രതിഷേധിക്കാനുള്ള അവകാശം മറ്റൊരു വിഭാഗത്തിന്റെ സഞ്ചരിക്കാനുള്ള അവകാശവുമായി ചേർന്നു പോകണമെന്ന് ഇതേ കേസിൽ നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പ്രതിഷേധത്തിന്റെ പേരിൽ അത് ഹനിക്കപെടരുതെന്നും സുപ്രീംകോടതി അഭിപ്രായപെട്ടു. പ്രതിഷേധത്തിനും കൂടിച്ചരലിനുമുള്ള അവകാശം നിയന്ത്രണങ്ങൾക്കു വിധേയമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. സമരം ചെയ്യാൻ ജന്തർ മന്ദർ പോലുള്ള സ്ഥലങ്ങളുണ്ടെന്നും പൊതുവഴി തടസ്സപ്പെടുത്തി സമരം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും മേത്ത പറഞ്ഞു. സമാന്തര സംവാദങ്ങൾക്ക് വേദിയാകുന്ന സമൂഹ മാധ്യമങ്ങളിൽ ക്രീയാത്മകമായ ഫലം ലഭിക്കുന്നില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഷഹീൻ ബാഗ് സമരവും ഫലപ്രദമായ പരിഹാരങ്ങൾക്ക് വഴിവെച്ചില്ല. കോവിഡ് മഹാമാരിയുടെ പേരിൽ സമരം നീക്കുകയാണുണ്ടായതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Content Highlights; Occupying Public Places Like Shaheen Bagh Not Acceptable: Supreme Court