രാം വിലാസ് പസ്വാന് അന്ത്യോപചാരം അർപ്പിച്ച് പ്രധാനമന്ത്രിയും, രാഷ്ട്രപതിയുമടക്കമുള്ള പ്രമുഖർ ; സംസ്കാരം നാളെ

ഇന്ത്യൻ ദളിത് രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന രാം വിലാസ് പസ്വാന് രാജ്യം വിടവാങ്ങൽ നൽകി. രാവിലെ പത്ത് മണിയോടെ ജൻപഥിലെ വസതിയിൽ എത്തിച്ച് പസ്വാന്റെ ഭൌതിക ശരീരത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, രവിശങ്കർ പ്രസാദ് അടക്കമുള്ള പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. ദില്ലിയിലെ പൊതുദർശനത്തിന് ശേഷം ഇന്ന് പാട്നയിലെത്തിക്കുന്ന മൃതദേഹം അവിടുത്തെ എൽജെപി ഓഫീസ് പൊതുദർശനത്തിന് വെക്കും. നാളെ അന്ത്യകർമ്മങ്ങൾ നടത്തുമെന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പസ്വാന്റെ മരണം. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ പസ്വാൻ 1969 ബീഹാർ നിയമസഭാംഗമായി. 74 ൽ ലോക്ദളിലേക്ക് ചുവടു മാറ്റം അവിടെ നിന്നും പിന്നീട് ജനതാപാർട്ടിയിൽ. 80 മുതൽ പാർലമെന്റിൽ രാം വിലാസ് പസ്വാന്റെ ശബ്ദമുയർന്നു. യുപിഎയിൽ നിന്നും എൻഡിഎയിലെത്തിയ അദ്ധേഹം നരേന്ദ്ര മോദി മന്ത്രി സഭയിൽ ആറാം വർഷം ഭക്ഷ്യ മന്ത്രിയായിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

Content Highlights; PM Modi, President Kovind, others condole Ram Vilas Paswan’s death