ഇന്ത്യൻ അതിർത്തിയിൽ 60,000 സെെനികരെ ചെെന വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്ക

China has deployed 60K soldiers on India's northern border: Pompeo

ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന് ചെെന 60,000 സെെനികരെ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മെെക്ക് പോംപിയോ. ക്വാഡ് രാജ്യങ്ങൾക്ക് ( ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്ട്രേലിയ) നേരെയുള്ള ചെെനയുടെ മോശം പെരുമാറ്റത്തെക്കുറിച്ചും ചെെന ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും ദ ഗെെ ബെൻഗൺ ഷോയിൽ സംസാരിക്കുകയായിരുന്നു പോംപിയോ. 

ടോക്കിയോയിൽ ക്വാഡ് രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗത്തിൽ  പങ്കെടുത്തശേഷം തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായും പോംപിയോ കൂടിക്കാഴ്ച നടത്തി. പസഫിക് മേഖലയിലേയും ആഗോളതലത്തിലേയും സുരക്ഷ, സമാധാനം, സ്ഥിരത, മുന്നേറ്റം തുടങ്ങിയ വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത യോഗത്തിൽ ഇരുനേതാക്കളും ഉന്നയിച്ചിരുന്നു. 

ദശാബ്ദങ്ങളായി പാശ്ചാത്ത രാജ്യങ്ങൾ ചെെനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ എന്തും ചെയ്യാനുള്ള സ്വാതന്ത്രത്തിന് വിട്ടിരിക്കുകയായിരുന്നു. യുഎസിലെ മുൻ ഗവൺമെൻ്റ് അവർക്കു മുന്നിൽ മുട്ടുകുത്തി നിന്നു. ബൌദ്ധിക സ്വത്തുക്കൾ കവരാൻ ചെെനയെ അനുവദിച്ചു. ഇതിനൊപ്പം ദശലക്ഷക്കണക്കിന് തൊഴിലുകളും പോയിക്കിട്ടി. ക്വാഡ് രാജ്യങ്ങൾക്ക് ഇതാണ് അവസ്ഥ. പോംപിയോ  പറഞ്ഞു. 

ഇന്ത്യയ്ക്ക് സംഖ്യകക്ഷിയായി യുഎസിനെ ആവശ്യമുണ്ടെന്നും ചെെനയ്ക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയാക്കാൻ അവർ താൽപര്യപ്പെടുന്നുവെന്നും പോംപിയോ പറഞ്ഞു. ഇന്ത്യയുടെ വടക്ക് വൻതോതിൽ സെെന്യത്തെ വിന്യസിച്ചിരിക്കുകയാണ് ചെെന ഇപ്പോൾ. ലോകം ഉണർന്ന് എണീറ്റിരിക്കുയാണ്. പ്രസിഡൻ്റ് ട്രംപിൻ്റെ നേതൃത്വത്തിൽ രൂപികരിച്ച സഖ്യം ഈ ഭീഷണിയെ നേരിടുമെന്നും പോംപിയോ വ്യക്തമാക്കി. 

content highlights: China has deployed 60K soldiers on India’s northern border: Pompeo