പൊതു ഫണ്ടുപയോഗിച്ച് മത പഠനം സാധ്യമല്ലെന്നും സർക്കാർ ധന സഹായത്തോടെ പ്രവർത്തിക്കുന്ന എല്ലാ മദ്രസകളും സംസ്കൃത വിദ്യാലയങ്ങളും അടച്ചു പൂട്ടുമെന്ന് അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ. ഇക്കാര്യം നിയമസഭയിൽ നേരത്തെ പ്രഖ്യാപിച്ച സർക്കാർ നയമാണെന്നും സർക്കാർ ധന സഹായത്തിൽ ഇനി ഇവിടെ മത സ്ഥാപനങ്ങളുണ്ടാവില്ലെന്ന് അദ്ധേഹം വ്യക്തമാക്കി. ഇതുമായി ബന്ധപെട്ട ഔദ്യോഗിക വിജ്ഞാപനം നവംബറിൽ പുറപെടുവിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
എന്നാൽ സ്വകാര്യ മദ്രസ്സകൾക്കോ സംസ്കൃത പാഠശ്ശാലകൾക്കോ പ്രവർത്തിക്കുന്നതിന് തടസ്സമുണ്ടാകില്ല. ബിജെപി നേത്വത്തിലുള്ള സർക്കാർ മദ്രസ അടച്ചു പൂട്ടുകയാണെങ്കിൽ അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ അധികാരത്തിലേറുന്ന തങ്ങളുടെ സർക്കാർ അവ വീണ്ടും തുറക്കുമെന്ന് എഐയുഡിഎഫ് നേതാവ് ബദറുദ്ധീന്‍ അജ്മൽ വ്യക്തമാക്കി. 614 എയ്ഡഡ് മദ്രസ്സകളും 100 സംസ്കൃത പഠനശാലകളുമാണ് അസമിലുള്ളത്.
Content Highlights; ‘No Religious Education With Govt Funds’: Assam to Close Down State-Run Madrasas, Sanskrit Tols








