സ്വർണക്കടത്ത് കേസ്; ശിവശങ്കർ പ്രതിയാകുമോ എന്ന തീരുമാനം ചൊവ്വാഴ്ച  അറിയാം

M Sivasankar To Be Questioned Again

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനം ചൊവ്വാഴ്ച ഉണ്ടാകും. രണ്ട് ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ട് ശിവശങ്കറിന് കസ്റ്റംസ് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യയിൽ ശിവശങ്കറിന് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. കസ്റ്റംസിൻ്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട വിശദീകരണം നൽകാൻ ശിവശങ്കറിന് രണ്ട് ദിവസത്തെ സമയം നൽകിയിട്ടുണ്ട്. 

സ്വർണക്കടത്തിന് പുറമേ ഈന്തപ്പഴം ഇറക്കുമതി ചെയ്ത് വിതരണം ചെയ്ത കേസിലും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിലും വ്യക്തമായ മറുപടി കസ്റ്റംസിന് ലഭിച്ചിട്ടില്ല. തുടർന്നാണ് ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ശിവശങ്കറിനെ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ കസ്റ്റംസ് തീരുമാനം എടുക്കുക. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. 

content highlights: M Sivasankar To Be Questioned Again