അഭ്യൂഹങ്ങള്‍ക്ക് വിട; ജോസ് കെ മാണി ഇടതിനൊപ്പം ചേര്‍ന്നു

കോട്ടയം: കെ എം മാണിയുടെ മരണത്തിന് പിന്നാലെ രാഷ്ടീയ യുഡിഎഫില്‍ രാഷ്ട്രീയ പോരിലേക്ക് വഴി വെച്ച കേരള കോണ്‍ഗ്രസ് ജോസ് കെ മാണി-പി ജെ ജോസഫ് തര്‍ക്കത്തിന് വിരാമമായി. അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടത് പക്ഷത്തിനൊപ്പെ ചേര്‍ന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി യോഗവും എല്‍ഡിഎഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിക്കുകയായിരുന്നു.

പാര്‍ട്ടി മാറ്റത്തോടെ കേരള രാഷ്ട്രീയത്തില്‍ തന്നെ വലിയ മാറ്റം കൊണ്ടുവരാനാകുമെന്നാണ് ജോസ് കെ മാണിയുടെ പ്രസ്താവന. യുഡിഎഫുമായുള്ള ദീര്‍ഘകാല ബന്ധമാണ് അവസാനിക്കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു. നിലവിലെ എം പി സ്ഥാനം ജോസ് കെ മാണി രാജിവെക്കുമെന്നും അറിയിച്ചു. രാഷ്ട്രീയ ധാര്‍മികതയിലാണ് എം പി സ്ഥാനം രാജി വെക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

യുഡിഎഫ് തന്നെ പിന്നില്‍ നിന്ന് കുത്തിയതിനാലാണ് യുഡിഎഫുമായുള്ള 38 വര്‍ഷത്തെ ബന്ധം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു. പാല ഹൃദയ വികാരമാണെന്നും ജോസ് പറഞ്ഞു. തോമസ് ചാഴികാടന്‍ എം പി, റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നീ എം എല്‍ എ മാരാണ് ജോസ് കെ മാണിയെ കൂടാതെ യോഗത്തില്‍ പങ്കെടുത്തത്.

Content Highlight: Jose K Mani joined to LDF