തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ ഡി എഫ് പ്രവേശനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണി ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു തീരുമാനം ഒരിക്കലും എടുക്കില്ലായിരുന്നെന്നും ജനാധിപത്യ മതേതര വിശ്വാസികള്‍ ഈ തീരുമാനം അംഗീകരിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണിതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
വികസനവും കരുതലുമെന്ന യുഡിഎഫിന്റെ മുഖമുദ്രയിലെ കരുതലിന്റെ മുഖമായ പല പദ്ധതികളും കൊണ്ടുവന്നത് മാണിയാണെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യ, റബർ വില സ്ഥിരത എന്ന യുഡിഎഫ് പദ്ധതികളെയെല്ലാം താറുമാറാക്കിയ എല്‍ഡിഎഫിലേക്കാണ് ജോസ് കെ മാണി ചേക്കേറിയിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരള രാഷ്ട്രീയത്തില്‍ കെ എം മാണിയെ വേട്ടയാടിയതു പോലെ മറ്റൊരു നേതാവിനെയും ഇടത് പക്ഷം വേട്ടയാടിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എന്നാല്‍, മാണിക്കെതിരെ അന്ന് നടത്തിയ പ്രചാരണങ്ങളില്‍ കഴമ്പില്ലെന്ന് എല്‍ഡിഎഫ് വെളിപ്പെടുത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചു. കേരള കോണ്‍ഗ്രസ് എമ്മില്‍ പോര് മുറുകിയതോടെ ഇന്നാണ് ഇടതുമായി ലയിക്കാനുള്ള ഔദ്യോഗിക തീരുമാനം ജോസ് കെ മാണി അറിയിക്കുന്നത്.
Content Highlight: Oommen Chandy on Jose K Mani’s act on joining LDF