വയനാട്ടിൽ രാഹുൽ ഗാന്ധി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ച് കളക്ടർ

wayanad collector denies the permission to rahul gandhi for online inaugaration

വയനാട്ടിൽ എംപി രാഹുൽ ഗാന്ധി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കളക്ടർ. മുണ്ടോരി സ്കൂളിലെ പുതിയ കെട്ടടങ്ങളുടെ ഉദ്ഘാടനത്തിനാണ് രാഹുൽ ഗാന്ധിയുടെ അനുമതി നിഷേധിച്ചത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു ഉദ്ഘാടനം നടക്കേണ്ടിയിരുന്നത്.

നേരത്തെ നിശ്ചയിച്ച പ്രകാരം ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. എന്നാൽ അന്തിമ ഘട്ടത്തിലാണ് ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ചത്. സംസ്ഥാന സർക്കാരിനെ അറിയിക്കാത്തതാണ് അനുമതി നിഷേധിക്കാനുള്ള കാരണമെന്നാണ് വിവരം. ഇതിനെതിരെ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് കളക്ടറേറ്റിലടക്കം പ്രതിഷേധിക്കുകയാണ്.

Content Highlights; wayanad collector denies the permission to rahul gandhi for online inaugaration