തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തില്‍ തീരുമാം അറിയിച്ച് കേന്ദ്ര നേതൃത്വം. കഴിഞ്ഞ ദിവസം ചേര്‍ന്ന അവൈലബിള്‍ പൊളിറ്റ് ബ്യൂറോയിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്ത് ധാരണയിലെത്തിച്ചത്. ജോസ് കെ മാണിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്താണ് കേന്ദ്ര നേതൃത്വം തീരുമാനം എടുത്തത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് വരുന്നത് പരിഗണിക്കാമെന്ന നിലപാടാണ് കേന്ദ നേതൃത്വം സ്വീകരിച്ചത്. തീരുമാനം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്. ജോസ് കെ മാണി എല്‍ഡിഎഫില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുതല്‍ കേരള കോണ്‍ഗ്രസ് എം മുന്നണി പ്രവേശനത്തിന് കേന്ദ്ര നേതൃത്വം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.
ജോസ് കെ മാണി വിഭാഗവുമായി ചേര്‍ന്ന് കേരളത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചു. കേന്ദ്വുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് എല്‍ഡിഎഫിലേക്ക് മുന്നണി മാറുന്നുവെന്ന പ്രഖ്യാപനം ജോസ് കെ മാണി നടത്തിയത്.
Content Highlight: CPM central committee sanctioned Jose K Mani LDF entry