യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു. വാക്സിന്റെ ഒരു ഡോസാണ് മന്ത്രി സ്വീകരിച്ചത്. രാജ്യത്ത് ട്രയൽ നടത്തിയ കൊവിഡ് വാക്സിൻ കൊവിഡ് മുന്നണി പോരാളികൾക്ക് നൽകാൻ കഴിഞ്ഞ മാസം യുഎഇ അനുവദിച്ചിരുന്നു. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്സിൻ അവസാന ഘട്ട പരീക്ഷണങ്ങളിലാണ് ഉള്ളത്. ഈ വാക്സിൻ ഇതുവരെ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
التطعيم عن كورونا طريقنا للعودة للحياة الطبيعية #تم_التطعيم pic.twitter.com/nl5uZSs3cI
— عبدالله بن زايد (@ABZayed) October 16, 2020
ഇതിന്റെ ഭാഗമായി 31000 ത്തിലധികം സന്നദ്ധ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. അതേസമയം സാധാരണ ജീവിതത്തിലേക്കുള്ള മടക്കത്തിന് കൊവിഡ് വാക്സിനേഷനാണ് മാർഗമെന്ന് വ്കാസിൻ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കു വെച്ച് കൊണ്ട് ശൈഖ് അബ്ദുള്ള കുറിച്ചു. നിരവധി ഉന്നത ഉദ്യോഗസ്ഥരും കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. റഷ്യൻ വാക്സിൻ സ്പുട്നിക് – V യുടെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ യുഎഇയിൽ നടത്താൻ ഈ ആഴ്ച ആദ്യം അനുമതി നൽകിയിരുന്നു.
Content Highlights; uae minister of foriegn affairs received a dose of covid vaccine