കടുത്ത അവഗണന നേരിടുന്നു, ഇനി മലയാള സിനിമയിൽ പാടില്ല; വിജയ് യേശുദാസ്

Vijay Yesudas says he will sing in Malayalam cinema

മലയാള സിനിമയിൽ ഇനി പാടില്ലെന്ന തീരുമാനവുമായി വിജയ് യേശുദാസ്. പുതിയ ലക്കം വനിതയിൽ നൽകിയ അഭിമുഖത്തിലാണ് വിജയ് യേശുദാസിൻ്റെ വെളിപ്പെടുത്തൽ. മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കും അർഹിക്കുന്ന വില ലഭിക്കുന്നില്ല. തമിഴിലും തെലുങ്കിലും ഈ പ്രശ്നമില്ല. ആ അവഗണന മടുത്തിട്ടാണ് ഈ തീരുമാനം എടുത്തത്. വിജയ് പറഞ്ഞു. മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വർഷം തികയുമ്പോഴാണ് വിജയിയുടെ പുതിയ പ്രഖ്യാപനം.

പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. പൂമുത്തോളെ എന്ന ഗാനത്തിന് കഴിഞ്ഞ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വിജയ്ക്ക് ലഭിച്ചിരുന്നു. ഇതുവരെ മൂന്നു തവണ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ധനുഷ് നായകനായ മാരിയിലെ വില്ലൻ വേഷത്തിലൂടെ വിജയ് അഭിനയത്തിലും സജീവമായി. 

content highlights: Vijay Yesudas says he will sing in Malayalam cinema