ആഗോള പട്ടിക സൂചിക റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. 107 രാജ്യങ്ങളുടെ പട്ടിണി സൂചികയിൽ 94ാം സ്ഥാനത്താണ് ഇന്ത്യ. ‘ഇന്ത്യയിലെ പാവപ്പെട്ടവര്‍ വിശക്കുന്നു, കാരണം സര്‍ക്കാര്‍ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുന്ന തിരക്കിലാണ്’, രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
കൂടാതെ പാക്കിസ്താന്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യയെന്ന് സൂചിപ്പിക്കുന്ന ഗ്രാഫും രാഹുല്‍ ഗാന്ധി പങ്കുവെച്ചിരുന്നു. ആഗോള പട്ടിണി സൂചികയിൽ പാകിസ്ഥാൻ 88ആം സ്ഥാനത്തും നേപ്പാൾ 73ാം സ്ഥാനത്തും ബംഗ്ലാദേശ് 75ആം സ്ഥാനത്തുമാണ് നൈജീരിയ ലിബിയ മൊസാംബിക് തുടങ്ങി 13 രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്.
Content Highlights; Rahul Gandhi says Modi govt busy ‘filling pockets of its special friends’