റിലീസിനൊരുങ്ങിയ അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം ലക്ഷ്മി ബോംബ് നിരോധിക്കണമെന്നാവശ്യപെട്ട് ഹിന്ദു ജനജാഗ്രതി സമിതി രംഗത്ത്. സിനിമയുടെ പേര് തന്നെ ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപെടുത്തുന്നതുമാണെന്നാണ് പരാതി. നവംബർ 1 നാണ് ചിത്രം ഒടിടി റിലീസ് ചെയ്യുന്നതിനായി തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദത്തിനു പുറമേ ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിന്നു എന്നാണ് മറ്റൊരു ആരോപണം.
സോഷ്യൽ മീഡിയയിൽ ഉൾപെടെ ഒരു വിഭാഗം ആളുകളാണ് ബഹിഷ്കരണാഹ്വാനം നടത്തി രംഗത്തെത്തിയിട്ടുള്ളത്. 2011 ൽ പുറത്തിറങ്ങിയ കാഞ്ചന എന്ന തമിഴ് ചിത്രത്തിന്റെ റീമെയ്ക്ക് ആണ് ലക്ഷ്മി ബോംബ്. രാഘവ ലോറൻസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ പേര് ആസിഫ് എന്നും നായിക കിയാര അദ്വാനിയുടെ പേര് പ്രിയ എന്നുമാണ് ഇതൊന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും സംഘപരിവാർ അനുകൂലികൾ വ്യക്തമാക്കി.
കൂടാതെ ട്രാൻസ്ജെൻഡർ സമൂഹത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നവെന്ന പരാതിയും ഉയരുന്നുണ്ട്. #ShameOnUAkshayKumar, #BoycottLaxmmiBomb എന്നീ ഹാഷ് ടാഗുകള്‍ ചിത്രത്തിനും അക്ഷയ് കുമാറിനുമെതിരെ ട്വിറ്ററില്‍ സജീവമാണ്. #WeLoveUAkshayKumar എന്ന ഹാഷ് ടാഗില്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ മറുപടിയും നല്‍കുന്നുണ്ട്.
Content Highlights; Three reasons why netizens are boycotting Akshay Kumar’s Laxmmi Bomb