കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ പ്രതികളുടെ മൊഴിയെടുപ്പ് തുടരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ സ്വപ്‌നയും സരിത്തും നല്‍കിയ മൊഴികളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മൊഴിയില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളതെന്ന് സ്വപ്‌ന വെളിപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബവുമായോ അടുപ്പമുണ്ടായിരുന്നില്ലെന്നും സ്വപ്‌ന പറഞ്ഞു.
എന്നാല്‍, മന്ത്രിമാരായ കെ ടി ജലീലും, കടകംപള്ളി സുരേന്ദ്രനും പലതവണ യുഎഇ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്ന് സരിത്ത് മൊഴി നല്‍കി. കാന്തപുരം അബുബക്കര്‍ മുസലിയാരും മകനും വന്നതായും സരിത്ത് എന്‍ഫോഴ്‌സ്‌മെന്റിനോട് പറഞ്ഞു. സംഭാവന സ്വീകരിക്കുന്നതും മതഗ്രന്ഥങ്ങള്‍ വാങ്ങുന്നതുമായിരുന്നു ഇവരുടെ വരവിന്റെ ലക്ഷ്യമെന്നും സരിത്ത് പറഞ്ഞു.
സ്വപ്‌നയുടെ അച്ഛന്‍ മരിച്ച സമയത്ത് മുഖ്യമന്ത്രി ശിവശങ്കറിന്റെ ഫോണില്‍ നിന്ന് തന്നെ വിളിച്ചതായി സ്വപ്‌ന പറഞ്ഞു. കൂടാതെ, കേരള സന്ദര്‍ശനത്തിനത്തിനായി ഷാര്‍ജാ ഭരണാധികാരി വന്നപ്പോള്‍ അവരുടെ ആചാര പ്രകാരം സ്വീകരിക്കുന്നതെങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞു കൊടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നതായി സ്വപ്ന ചോദ്യം ചെയ്യലില്‍ പറഞ്ഞു.
കാന്തപുരം എപി അബുബക്കറും മകനും രണ്ടു തവണയിലധികം കോണ്‍സുലേറ്റില്‍ വന്നതായാണ് സ്വപ്‌നയുടെ മൊഴി. ഇവര്‍ക്ക് സാമ്പത്തിക സഹായം കിട്ടിയോ എന്നതിനെപ്പറ്റി അറിവില്ലെന്നാണ് ചോദ്യം ചെയ്യലില്‍ സ്വപ്‌നയുടെ പ്രതികരണം.
Content Highlight: ED publishes statement of Swapna and Sarit on Gold smuggling case