തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സ്‌കകായി ആശുപത്രിയിലെത്തിച്ച രോഗിയെ പുഴുവരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിനെതിരെ രോഗി തന്നെ രംഗത്ത്. ചികിത്സ പിഴവ് ചൂണ്ടികാട്ടിയാണ് ക്രൂരതക്കിരയായ അനില്‍ കുമാര്‍ രംഗത്ത് വന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാം ദിവസം മുതല്‍ ജീവനക്കാരാരും തിരിഞ്ഞ് നോക്കിയില്ലെന്നാണ് അനില്‍ കുമാറിന്റെ വെളിപ്പെടുത്തല്‍.
വാങ്ങി വെച്ച ആഹാരവും വെള്ളവും പോലും എടുത്ത് തരാന്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് അനില്‍ കുമാറിന്റെ പ്രതികരണം. ഒരു ദിവസം മാത്രമാണ് ട്രിപ്പ് നല്‍കിയതെന്നും ജീവനക്കാര്‍ കൈ കട്ടിലില്‍ കെട്ടി ഇട്ടതായും അനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിലിരുന്ന സമയത്ത് ഡോക്ടറെന്ന് പറഞ്ഞ് ആരെയും കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തിയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സംഭവിച്ചതെന്നും ചികിത്സയില്‍ അനാസ്ഥ കാണിക്കുന്നവരെ ശിക്ഷിക്കണമെന്നും അനില്‍ കുമാര്‍ പറഞ്ഞു. ചികിത്സ പിഴവിനെതിരെ കോടതിയെ സമീപിക്കാനാണ് അനില്‍ കുമാറിന്റെയും കുടുംബത്തിന്റെയും തീരുമാനം.
ചുരുങ്ങിയ ദിവസത്തെ തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ എല്ലും തോലുപമായാണ് അനില്‍ കുമാര്‍ വീട്ടിലെത്തിയത്. കൊവിഡ് പോസിറ്റീവായതോടെ ബന്ധുക്കളെ കൂടെ നിര്‍ത്താനാവാത്തതാണ് ഇത്തരമൊരു ദുരവസ്ഥ രോഗിക്ക് നേരിടേണ്ടി വന്നത്. ഇതിന് ശേഷം കൊവിഡ് ബാധിതനാകുന്ന വ്യക്തിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെയും അനുവദിച്ച് ആരോഗ്യമന്ത്രി ഉത്തരവിറക്കിയിരുന്നു.
Content Highlight: Anil Kumar against Thiruvananthapuram Medical College