മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് റാലികൾ വിലക്കിയ ഹെെക്കോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ

Election Body Goes To Top Court Against Madhya Pradesh Campaign Curbs

മധ്യപ്രദേശിൽ 28 സീറ്റുകളിലേക്ക് നവംബർ 3ന് നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് റാലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഹെെക്കോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു. കമ്മീഷൻ്റെ അധികാര പരിതിയിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലും കോടതി കെെ കടത്തന്നുവെന്ന് ആരോപിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒഴിച്ചുകൂടാനാകാത്ത കാരണങ്ങളില്ലെങ്കിൽ ഒരു മത്സരാർഥിക്കും രാഷ്ട്രീയ പാർട്ടിക്കും പൊതു സമ്മേളനം നടത്താൻ അനുവാദം നൽകേണ്ടതില്ലെന്ന് ജില്ലാ മജിസ്ട്രേറ്റുമാർക്ക് ഹെെക്കോടതി  നിർദേശം നൽകിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ റാലികളും പൊതു പരിപാടികളും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനാണ് കോടതി നിർദേശം.   

100 പേരിൽ കൂടുതലുള്ള ഒരു പൊതുപരിപാടികൾക്ക് സംസ്ഥാനത്ത് യാതൊരു സാഹചര്യത്തിലും അനുമതിയില്ല. ഹെെക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാൻ പങ്കെടുക്കേണ്ടിയിരുന്ന റാലികളും പൊതു സമ്മേളനവും ഒഴിവാക്കിയിരുന്നു. 

content highlights: Election Body Goes To Top Court Against Madhya Pradesh Campaign Curbs