ആരും ആശങ്കപ്പെടേണ്ട; ഉപാധികളില്ലെന്ന് ആവര്‍ത്തിച്ച് ജോസ് കെ മാണി

തിരുവനന്തപുരം: എല്‍ഡിഎഫ് പ്രവേശനത്തെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടെന്ന് ജോസ് കെ മാണി. എല്‍ഡിഎഫിലേക്കുള്ള പ്രവേശനം ഉപാദികളില്ലാതെ തന്നെയായിരിക്കുമെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു. പാലാ സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കത്തിനില്ലെന്ന് ജോസ് കെ മാണി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ വെളിപ്പെടുത്തല്‍.

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്ന എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍ മറ്റ് സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി അറിയിച്ചു. മുന്നണിയില്‍ ഉയര്‍ന്നിരിക്കുന്ന ആശങ്ക പരിഹരിക്കാനുള്ള കഴിവ് ഇടത് മുന്നണിക്കുണ്ടെന്നും അപ്പുറത്തുള്ളവരുടെ ആഗ്രഹങ്ങള്‍ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഹോദരി ഭര്‍ത്താവ് ജോസ് കെ മാണിക്കെതിരം മത്സരിക്കുമെന്ന പറഞ്ഞ പ്രസ്താവനക്കും അദ്ദേഹം മറുപടി നല്‍കി. എം പി ജോസഫ് കോണ്‍ഗ്രസുകാരനാണെന്നും എട്ടൊമ്പത് വര്‍ഷം മുമ്പ് അംഗത്വം സ്വീകരിച്ചയാളാണെന്നും ജോസ് കെ മാണി പറഞ്ഞു. പാലായില്‍ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണെന്നും ജോസ് കൂട്ടിച്ചേര്‍ത്തു. നിലപാട് മനസ്സിലാക്കി ആളുകള്‍ തിരികെ വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Jose K Mani on LDF Joining