കൊവിഡ് പ്രതിരോധ വാക്സിൻ; അടുത്ത വർഷം ജൂണിൽ പുറത്തിറക്കാനായേക്കുമെന്ന് ഭാരത് ബയോടെക്

bharat biotech says its covid vaccine set for june 2021 lanuch

പരീക്ഷണം നല്ല രീതിയിൽ മുന്നോട്ടു പോകുകയാണെങ്കിൽ കൊവിഡ് പ്രതിരോധ വാക്സിൻ അടുത്ത വർഷം ജൂണോടു കൂടി പുറത്തിറക്കാനായേക്കുമെന്ന് ഭാരത് ബയോടെക്. ഇന്ത്യ തദ്ധേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഇന്നലെ ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് മെഡിക്കൽ റിസർച്ച് അനുമതി നൽകിയിരുന്നു.

ഭാരത് ബയോടെകും ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ചാണ് കൊവാക്സിൻ വികസിപ്പിച്ചത്. തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട്, ബിഹാർ തുടങ്ങി രാജ്യത്തിന്റെ വിവധ സ്ഥലങ്ങളിലായി പരീക്ഷണം നടത്താനാണ് ഭാരത് ബയോടെക് ലക്ഷ്യമിടുന്നത്. 30 സെൻ്ററുകളിലായി 2600 പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നത്. പതിനാല് സംസ്ഥാനങ്ങളിലായി ഇതിനായി പരീക്ഷണ ശാലകൾ ഉണ്ടാകും.

ഇതിനായി ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയതായും ബയോടെക് അറിയിച്ചിട്ടുണ്ട്. 10 സംസ്ഥാനങ്ങളിലായി 19 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതിന്റെ പഠന റിപ്പോർട്ട് ഉൾപെടെയാണ് മൂന്നാം ഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക് അപേക്ഷ നൽകിയത്. നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഭാരത് ബയോടെകുമായി വാക്സിൻ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്.

Content Highlights; bharat biotech says its covid vaccine set for june 2021 lanuch