സൈനികർക്കായി വീടുകളിൽ വിളക്ക് തെളിയിക്കൂ; മൻ കി ബാത്തിൽ നരേന്ദ്ര മോദി

light a lamb for soldiers pms dussehra greetings on mann ki baat

സൈനികർക്കായി വീടുകളിൽ വിളക്ക് തെളിയിക്കാൻ ആവശ്യപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കവെയാണ് മോദിയുടെ പരാമർശം. ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ സൈനികർ നമ്മുടെ അതിർത്തി സംരക്ഷിക്കുന്ന കാര്യം ഓർക്കണമെന്നും അവർക്കായി വീടുകളിൽ ഒരു വിളക്ക് തെളിയിക്കണമെന്നും മോദി പറഞ്ഞു.

മോദിയുടെ വാക്കുകൾ…

‘രാജ്യത്തെ ജനങ്ങള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ രാജ്യത്തെ സേവിക്കുകയാണ്. ഈദ്, ദീപാവലി തുടങ്ങിയ നിരവധി ഉത്സവങ്ങള്‍ ഈ വര്‍ഷം നടക്കുന്നുണ്ട്. അതിര്‍ത്തി സംരക്ഷിക്കുകയാണ് നമ്മുടെ സൈനികര്‍. ഈ വേളയില്‍ നാം അവരെ ഓര്‍ക്കേണ്ടതുണ്ട്. ഇവരോടുള്ള ആദരസൂചകമായി ഈ ആഘോഷവേളകളില്‍ നാം വീടുകളില്‍ വിളക്ക് കത്തിക്കണം.

രാജ്യത്തെ ഒന്നിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും ഒന്നിച്ച് നില്‍ക്കണം. തീര്‍ത്ഥാടനം ഇന്ത്യയെ സൂത്രമാക്കി മാറ്റുന്നു. ജ്യോതിര്‍ലിംഗങ്ങളുടെയും ശക്തിപീഠങ്ങളുടെയും പരമ്പര ഇന്ത്യയെ ഒരു സൂത്രത്തില്‍ ബന്ധിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള വിശ്വാസ കേന്ദ്രങ്ങള്‍ നമ്മെ ഒന്നിപ്പിക്കുന്നു. ഭക്തി പ്രസ്ഥാനം ഇന്ത്യയിലുടനീളം ഒരു വലിയ ജനകീയ പ്രസ്ഥാനമായി മാറി, അത് ഭക്തിയിലൂടെ നമ്മെ ഒന്നിപ്പിച്ചു.

നമ്മുടെ പാരമ്പര്യത്തില്‍ നാം അഭിമാനിക്കുമ്പോള്‍ തന്നെ ലോകത്തിന് അതിനോടുള്ള ജിജ്ഞാസയും വര്‍ദ്ധിക്കുകയാണ്. നമ്മുടെ ആത്മീയത, യോഗ, ആയുര്‍വേദം എന്നിവ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും നേടിയിട്ടുണ്ട്. നമ്മുടെ പല കായിക ഇനങ്ങളും ലോകത്തെ ആകര്‍ഷിക്കുന്നു. കൊറോണ കാലത്ത് നമ്മള്‍ സംയമനം പാലിക്കണം. കൂട്ടംകൂടിയുള്ള ആഘോഷങ്ങളാണ് കഴിഞ്ഞ വര്‍ഷം വരെ നമ്മള്‍ നടത്തിയത്. ഇത്തവണ അത് സംഭവിച്ചില്ല. ഇനിയും നിരവധി ഉത്സവങ്ങള്‍ വരാനുണ്ട്. ഈ ഘട്ടത്തില്‍ നാം സംയമനം പാലിക്കേണ്ടതുണ്ട്.

Content Highlights; light a lamb for soldiers pms dussehra greetings on mann ki baat